www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിൽ ഒൻപത് പേരെ കടിച്ച നായ കലുങ്കിൽ ഇടിച്ച് ചത്തു

Share it:

stray-dog

ഇടുക്കി: കുമളിയിൽ ഒൻപത് പേരെ കടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച തെരുവുനായ കലുങ്കിൽ ഇടിച്ചു ചത്തു. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് രണ്ടാംമൈൽ, ഒന്നാംമൈൽ, വലിയകണ്ടം, റോസാപൂക്കണ്ടം, പത്തുമുറി പ്രദേശങ്ങളിൽ നായ ഭീതി പരത്തിയത്. രാവിലെ പാലു വാങ്ങാൻ പോയ വയോധികർ അടക്കമുള്ളവരെയാണ് നായ കടിച്ചത്.  

വലിയകണ്ടത്ത് മൂർത്തി (70), അസം സ്വദേശി ഫയിജുൽ അസ്ലാം (35), റോസാപൂക്കണ്ടത്ത് പൊന്നിത്തായ് (60), അമരാവതിയിൽ  മോളമ്മ (56), രാജേന്ദ്ര ലാൽ ദത്ത് (65), അമരാവതി രണ്ടാം മൈൽ  കോളനിയിൽ  വിജയകുമാർ (17), പത്തു മുറിയിൽ വിജയകുമാർ (58), തോമസ് (68), വലിയ കണ്ടത്ത് സദാശിവൻ (62) എന്നിവർക്കാണ് നായുടെ കടിയേറ്റത്.  

രണ്ടാം മൈലിൽ നിന്നാണ് വിറളി പിടിച്ച നായ ആളുകളെ കടിച്ചു തുടങ്ങിയത്. പാൽ വാങ്ങാൻ  രണ്ടാം മൈൽ സൊസൈറ്റിയിലേക്ക് വന്നവർക്കാണ് ആദ്യം കടിയേറ്റത്. പിന്നിട്    ഓട്ടത്തിനിടയിൽ വഴിയോരത്ത് നിന്നവരെയെല്ലാം നായ് കടിച്ചു. പ്രദേശത്ത് നായ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതോടെ ആളുകളും പരിഭ്രാന്തരായി. ഇതിനിടെ 10 ഓടെ വിറളി പിടിച്ച് അതിവേഗം ഓടിയ നായ കുമളിയിലെ ഒരു കലുങ്കിൽ ഇടിച്ചു ചത്തു. ഇതോടെയാണ് പ്രദേശത്തെ ഭീതിയൊഴിഞ്ഞത്. 

നായയ്ക്ക് പേയുണ്ടായിരുന്നതായിട്ടാണ് ലക്ഷണം. എന്നാൽ പോസ്റ്റു മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കു. ഇതിനിടെ കടിയേറ്റവരെ കുമളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വാക്‌സിൻ ഇല്ലാത്തതിനാൽ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ ഇല്ലാതിരുന്നത് രൂക്ഷമായ വിമർശനത്തിനു കാരണമായിട്ടുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ടി20; ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയക്ക് ജയം 

മൊഹാലി: ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. 30 പന്തിൽ 61 റൺസ് നേടിയ കാമറോൺ ഗ്രീനാണ് ഓസീസിനെ അനായാസം വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഓസ്ട്രേലിയയുടെ മാത്യു വെയ്ഡ് 21 പന്തില്‍ പുറത്താവാതെ 45 റൺസുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (22) നേരത്തെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) ക്രീസിലെത്തിയതോടെ ഓസീസിന്‍റെ സ്‌കോര്‍ കുതിച്ചു. ഗ്രീനിനൊപ്പം 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സ്മിത്തിനായി. 

ഇതിനിടെ ഗ്രീനിനെ അക്‌സര്‍ പുറത്താക്കി. അധികം വൈകാതെ സ്മിത്ത് ഉമേഷ് യാദവിന് വിക്കറ്റ് നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ്- വെയ്ഡ് സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 62 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഡേവിഡ് പുറത്തായെങ്കിലും ആദ്യ പന്ത് നേരിട്ട് കമ്മിന്‍സ് ബൗണ്ടറി നേടി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. അക്‌സര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷിന് രണ്ടും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസല്‍വുഡ് എല്ലിസിന്‍റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്‍റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- സൂര്യ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 


Share it:

Idukki

Post A Comment: