www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നാല് വയസുള്ള കുഞ്ഞിനെ ശരീരത്തിൽ കെട്ടിവച്ച് അമ്മ പുഴയിൽ ചാടി; ഇരുവരും മരിച്ചു

Share it:



തൃശൂർ: കുഞ്ഞിനെ ശരീരത്തിൽകെട്ടിവച്ച് പുഴയിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു.  ചിറനെല്ലൂർ സ്വദേശിനി ഹസ്‌ന, നാല് വയസുള്ള ആൺ കുട്ടി എന്നിവരുടെ മൃതദേഹമാണ് കേച്ചേരി ചിറനെല്ലൂർ കുമ്പൂഴ പാലത്തിനു സമീപത്തു നിന്നും കണ്ടെടുത്തത്. കുട്ടിയെ ശരീരത്തിൽ ബന്ധിച്ച ശേഷമാണ് ഹസ്‌ന പുഴയിലേക്ക് ചാടിയത്.  

ഇന്ന് രാവിലെ 10 ഓടെ അംഗൻവാടിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഹസ്ന പുഴയിൽ ചാടുകയായിരുന്നു. 11 ഓടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഹസ്നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടും കേൾവിക്കുറവും ഉണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

കുമളിയിൽ തെരുവുനായ ആക്രമണം 

ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ പ്രദേശത്താണ് ചൊവ്വാഴ്ച്ച രാവിലെ ആറോടെ നായയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുപോയവരെ അടക്കം നായ കടിക്കുകയായിരുന്നു. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. മിക്കവര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. 

പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മൃഗഡോക്റ്ററെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light