കാസർകോട്: സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കാസർകോട് പീലിക്കോട് സ്വദേശി ടി.പി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്‌കൂളിലെ പി.ടി.എ പ്രസിഡന്‍റ് കൂടിയാണ് ബാലചന്ദ്രൻ.
പരാതിക്ക് പിന്നാലെ ഇയാൾ നാട്ടിൽ നിന്നും ഒളിവിലായിരുന്നു. പിന്നീട് എറണാകുളത്തും മറ്റും ഒളിവിൽ തങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്.
അതേസമയം പരാതി ഉയർന്നപ്പോൾ തന്നെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നതായി സി.പി.എം. നേതൃത്വം അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: