www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകനൊപ്പം ജീവിക്കാൻ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി; 26 കാരിക്ക് വധ ശിക്ഷ

Share it:



കെയ്റോ: കാമുകനൊപ്പം ജീവിക്കാൻ മൂന്ന് മക്കളെ കൊലപ്പെടുത്തുകയും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത യുവതിക്കും കാമുകനും വധ ശിക്ഷ. ഈജിപ്‌തിലാണ് സംഭവം. അപ്പർ ഈജിപ്‌തിലെ നാഗാ ഹമാദി ക്രിമിനൽ കോടതിയാണ് യുവതിക്കും കാമുകനും വധ ശിക്ഷ വിധിച്ചത്. യുവതിക്ക് 26 വയസാണ് പ്രായം. 

2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 35കാരനായ റാഫത്ത് ഗലാല്‍, ഇയാളുടെ  എട്ട്,  ഒമ്പത്, ഏഴ് വയസുള്ള മൂന്ന് കുട്ടികള്‍ എന്നിവര്‍ക്ക് വിഷബാധയേറ്റതായി ഖേന സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചത്. മൂന്ന് കുട്ടികളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു. റഫാത്ത് ഗലാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ നീക്കം സംശയിച്ച അന്വേഷണ സംഘം വിശദമായി അന്വേഷണം നടത്തി.  

കുട്ടികളടക്കം നാലുപേര്‍ക്കും ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ഈ ക്രൂര കൃത്യത്തിന് പിന്നില്‍ കുട്ടികളുടെ മാതാവും കാമുകനും ആണെന്ന് മനസിലായി. 28കാരനായ ഡ്രൈവറുമായി യുവതിക്ക് മൂന്നു വര്‍ഷമായി അടുപ്പമുണ്ട്. 

ഭര്‍ത്താവിനെയും കുട്ടികളെയും ഒഴിവാക്കി കാമുകനൊപ്പം സ്വതന്ത്രമായി ജീവിക്കാമെന്നാണ് യുവതി കരുതിയത്. ഇതേ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ ദിവസം കുട്ടികളില്‍ ഒരാളെ ആശുപത്രിയില്‍ കാണിക്കണമായിരുന്നു. ഈ ദിവസം യുവതി കാമുകനെ അറിയിച്ചു. അന്ന് കാമുകന്‍ നാല് കാന്‍ ശീതളപാനീയം വാങ്ങി അതില്‍ വിഷം ചേര്‍ത്ത് യുവതിയെ ഏല്‍പ്പിച്ചു.

ആശുപത്രിയില്‍ നിന്നും മടങ്ങി വന്ന ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും യുവതി വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നു. മൂന്നു കുട്ടികളും മരിച്ചു. ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

കുമളിയിൽ തെരുവുനായ ആക്രമണം 

ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ പ്രദേശത്താണ് ചൊവ്വാഴ്ച്ച രാവിലെ ആറോടെ നായയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുപോയവരെ അടക്കം നായ കടിക്കുകയായിരുന്നു. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. മിക്കവര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. 

പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മൃഗഡോക്റ്ററെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 


Share it:

world

Post A Comment: