www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിറത്തിന്‍റെ പേരിൽ പരിഹാസം; ഭർത്താവിനെ വെട്ടിക്കൊന്ന് യുവതി

Share it:



ദുർഗ്: നിറത്തിന്‍റെ പേരിൽ സ്ഥിരമായി പരിഹസിച്ച ഭർത്താവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. ചത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ അമലേശ്വറിലാണ് സംഭവം നടന്നത്. കറുത്ത നിറത്തിന്‍റെ പേരിലാണ് യുവതി ഭർത്താവിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നത്. ഇതിൽ മനംനൊന്ത 30കാരിയാണ് ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നത്. അനന്ത് സോന്‍വാനിയെ (40)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സംഗീത സോന്‍വാനിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

അനന്ത് സോന്‍വാനി ഭാര്യയെ പതിവായി വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചർമത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ദമ്പതികള്‍ മുമ്പ് പലതവണ വഴക്കിട്ടിട്ടുണ്ട്.

ഞായറാഴ്ചയും പതിവുപോലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സംഗീത വീട്ടിലിരുന്ന കോടാലി ഉപയോഗിച്ച് ഭര്‍ത്താവിനെ വെട്ടിക്കൊല്ലുകയായിരുന്നു. യുവതി ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്‌തു. പിറ്റേന്ന് തന്‍റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അനന്ത് സോന്‍വാനിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ആൾക്കൂട്ടത്തിനിടെ യുവ നടിമാരെ കടന്നു പിടിച്ചു 

കോഴിക്കോട്: സ്വകാര്യ മാളിൽ സിനിമയുടെ പ്രമോഷനെത്തിയ യുവ നടിമാരെ കടന്ന് പിടിച്ച് ആരാധകർ. രണ്ട് യുവ നടിമാർക്ക് നേരെയാണ് ആൾകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് നടിമാർ മാളിലെത്തിയത്. 

പിന്നീട് നടിമാരിൽ ഒരാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുറം ലോകം സംഭവം അറിഞ്ഞത്. മാളിലെ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു. 

കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്‍മാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളെജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.

സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.

നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ

ഇന്ന് എന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? 

പ്രമോഷന്‍റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിന്‍റെയൊക്കെ അസുഖം...

Share it:

National

Post A Comment: