www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യാകാമുകനെ കൊന്ന് കനാലിൽ തള്ളി; നടുക്കുന്ന സംഭവം കേരള- തമിഴ്‌നാട് അതിർത്തിയിൽ

Share it:

man-and-wife-arrested-kambam


കുമളി: കേരള- തമിഴ്‌നാട് അതിർത്തിയിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളി. തമിഴ്‌നാട് കമ്പത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്.  

സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), വിനോദ് കുമാറിന്‍റെ സുഹൃത്ത് രമേശ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുല്ലപ്പെരിയാറിൽ നിന്നും വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

കൊല്ലപ്പെട്ട പ്രകാശും നിത്യയും തമ്മിൽ വഴിവിട്ട ബന്ധം നിലനിന്നിരുന്നു. ഈ സമയത്ത് നിത്യയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ പ്രകാശ് ഇത് കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ വിനോദ് നിത്യയുമായി ചേർന്ന് പ്രകാശിനെ വധിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. 

കഴിഞ്ഞ 21 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പ്രകാശിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നീണ്ടതോടെ അറസ്റ്റ് ഭയന്നാണ് വിനോദും നിത്യയും പൊലിസിനോട് കുറ്റസമ്മതം നടത്തിയത്. മൃതദേഹം കൊണ്ടുപോയി കനാലിൽ തള്ളാൻ സഹായിച്ച കുറ്റത്തിനാണ് രമേശ് അറസ്റ്റിലായിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഹോസ്റ്റലിൽ ഒളിക്യാമറ; ബിഎഡ് വിദ്യാർഥിനി അറസ്റ്റിൽ

ചെന്നൈ: കുളിമുറി ദൃശ്യമടക്കം വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകനു വാട്‌സാപ് ചെയ്‌ത് ബിഎഡ് വിദ്യാർഥിനി. തമിഴ്‌നാട് മധുരയിലെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മധുരയിൽ സ്വകാര്യ കോളെജിലെ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോ. ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ് വഴിയാണ് വിദ്യാർഥിനി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ കാമുകനു പങ്കുവച്ചത്. 

കഴിഞ്ഞ മാർച്ച് മുതൽ വിദ്യാർഥിനി ഇതേ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാർഥിനിയുടെ ഫോണിൽ തന്‍റെ സ്വകാര്യ ദൃശ്യം കണ്ട സുഹൃത്തിനു സംശയം തോന്നിയതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു. 

പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി പതിവായി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്ന ദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, ഉറങ്ങുന്ന ദൃശ്യങ്ങൾ എന്നിവയാണ് കാമുകൻ ആഷിഖിന് അയച്ചുകൊടുത്തിരിക്കുന്നത്. വിദ്യാർഥിനി തന്‍റെ നഗ്ന ദൃശ്യങ്ങളും ആഷിഖിന് അയച്ചുകൊടുത്തിരുന്നു. 

ആഷിഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും അയച്ചുകൊടുത്തത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതിനാൽ തന്നെ ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആഷിഖ് ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയക്കുകയോ, വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 


Share it:

Crime

Idukki

Post A Comment: