www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വീട്ടുജോലിക്കെത്തിയ 13 കാരിക്ക് ക്രൂര മർദനം; ദമ്പതികൾക്കെതിരെ കേസ്

Share it:



കോഴിക്കോട്: വീട്ടുജോലിക്കെത്തിയ 13 കാരിക്ക് ക്രൂര മർദനം. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ബീഹാർ സ്വദേശിനിയായ 13 കാരിക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയുമായ മിർസാ മുഹമ്മദ് ഖാൻ, ഭാര്യ റുഹാന എന്നിവർക്കെതിരെയാണ് കേസെടുത്തത്. നാല് മാസം മുമ്പാണ് കുട്ടിയെ ഫ്ലാറ്റിൽ ജോലിക്ക് കൊണ്ടുവന്നത്.  

കുട്ടിയെ പൊള്ളലേൽപ്പിക്കുകയും ബെൽക്ക് കൊണ്ട് അടിക്കുകയും ചെയ്‌തിട്ടുണ്ട്. സമീപത്തെ ഫ്ലാറ്റിൽ ഉള്ളവരാണ് ക്രൂരതയുടെ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

റുഹാന കുട്ടിയെ മർദിച്ചെന്നും ബെൽറ്റുകൊണ്ട് അടിച്ചെന്നും ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ചെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ദമ്പതികൾക്കെതിരെ കുട്ടിക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമം; 22 കാരൻ അറസ്റ്റിൽ

കൊല്ലം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വട്ടംകുളം നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദിനെ (22)യാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനു സമീപത്താണ് പീഡന ശ്രമം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് ഉറപ്പും കൊടുത്തു. 

ഇതോടെയാണ് നേരിൽ കാണാൻ പെൺകുട്ടി സമ്മതം മൂളിയത്. തുടർന്ന് അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിദ്യാർഥിനിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share it:

Crime

Post A Comment: