ഇടുക്കി: സൂപ്പർ ബൈക്കുകളുമായി ഫ്രീക്കൻമാർ നടത്തുന്ന അഭ്യാസം ഉപ്പുതറ ടൗണിനെ ഭീതിയിലാക്കുന്നു. സ്‌കൂൾ സമയങ്ങളിൽ പോലും നിയന്ത്രണമില്ലാതെ ഫ്രീക്കൻമാർ ടൗണിലൂടെ ചീറി പായുകയാണ്. ഇത്തരം ഫ്രീക്കൻമാർ ഓടിക്കുന്ന ബൈക്കുകൾ വഴിയാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുന്നതും പതിവാണ്.
ലൈസൻസോ, ഇരു ചക്ര വാഹനങ്ങൾക്ക് വേണ്ട സുരക്ഷാ മാർഗങ്ങളോ ഇല്ലാതെയാണ് പലരുടെയും അഭ്യാസ യാത്രകൾ. കഴിഞ്ഞ ദിവസം ടൗണിൽ ഇത്തരത്തിൽ ഓടിച്ച ഒരു ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുമുണ്ട്.
ഏതാനും ദിവസം മുമ്പ് സമാനമായി ബൈക്കിൽ പാഞ്ഞു നടന്നിരുന്ന ഒരു ഫ്രീക്കൻ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായിരുന്നു. മേഖലയിൽ ചെറുപ്പക്കാർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം അപകടങ്ങൾ വർധിക്കുമ്പോഴും പൊലീസ് നടപടി വേണ്ട വിധത്തിലല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉപ്പുതറ ടൗണിലുണ്ടായ അപകടത്തിന്‍റെ വീഡിയോ ദൃശ്യം കാണാം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: