ഖത്തർ: സോഷ്യൽ മീഡിയ ഹണി ട്രാപ്പിൽ കുടുങ്ങിയ കോൺഗ്രസ് നേതാവിന് ലക്ഷങ്ങൾ നഷ്‌ടമായതായി റിപ്പോർട്ട്. ഖത്തറിലെ കോൺഗ്രസ് പോഷക സംഘടനാ നേതാവായ കോഴിക്കോട്ടുകാരനാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയും സുഹൃത്തുക്കൾക്കു ചേർന്ന് ഇദ്ദേഹത്തിന്‍റെ ലക്ഷങ്ങൾ തട്ടിയെടുത്തതായിട്ടാണ് വിവരം.
ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘം സോഷ്യൽ മീഡിയ വഴിയാണ് കോൺഗ്രസിന്‍റെ പ്രവാസി പോഷക സംഘടനാ നേതാവിനെ പരിചയപ്പെടുന്നത്. സംഘത്തിലെ സമർഥയായ പെൺകുട്ടിയാണ് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഖത്തറിലെ പ്രവാസി നേതാവിലേയ്ക്ക് എത്തിയത്.
പ്രവാസി മലയാളികളുടെ ഖത്തറിലെ ഏറ്റവും വലിയ പോഷക സംഘടനയുടെ സ്ഥാപകന നേതാവും ഭാരവാഹിയും ഖത്തറിൽ പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനവുമുള്ള നേതാവാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. കേരളത്തിലെ കോൺഗ്രസിന്‍റെ തല മുതിർന്ന നേതാക്കൾക്കടക്കം ഇദ്ദേഹവുമായി നേരിട്ട് പരിചയവുമുണ്ടായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹം കേസിൽ ഉൾപ്പെട്ടത്.
ആദ്യം പണം നൽകി കേസ് ഒതുക്കാൻ കോൺഗ്രസിന്‍റെ നേതാക്കൾ തന്നെ തയ്യാറാകുകയായിരുന്നു. ഖത്തറിൽ വച്ച് തട്ടിപ്പ് നടന്നതിനു പിന്നാലെ കോൺഗ്രസിന്‍റെ നാട്ടിലെയും, വിദേശത്തെയും നേതാക്കൾ ഇടപെട്ടാണ് കേസ് ഒത്തു തീർപ്പിൽ എത്തിച്ചത്. ഹണിട്രാപ്പ് കേസിൽ ഉൾപ്പെട്ട യുവതിയോട് ഒപ്പമുള്ള നേതാവിന്‍റെ നഗ്ന ചിത്രങ്ങളും വീഡിയോയും സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നു. ഈ ചിത്രങ്ങൾ സഹിതമാണ് ഭീഷണിപ്പെടുത്തിയത്. പണം നൽകി ആദ്യം കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും സംഘം ഈ ചിത്രങ്ങൾ പൂർണമായും കളഞ്ഞിരുന്നില്ല. ഈ ചിത്രം കാട്ടി രണ്ടാം തവണയും ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതോടെയാണ് നാട്ടിലെ പൊലീസിനു പരാതി നൽകിയതെന്നാണ് പുറത്തു വരുന്ന രഹസ്യ വിവരങ്ങൾ.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഹണിട്രാപ്പ് കേസിലെ പ്രതിയായ യുവതി നേതാവിനെ തങ്ങളുടെ മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇവർ എത്തും മുൻപ് തന്നെ കൂട്ട് പ്രതികൾ മുറിയിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതേ തുടർന്നു ഈ മുറിയിൽ നിന്നു മടങ്ങിയ നേതാവിനെ ഇവർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്നു നേതാവ് ലക്ഷങ്ങൾ നൽകി കേസ് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ, നാട്ടിലെത്തിയ ശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയതെന്നാണ് അനൗദ്യോഗികമായി പുറത്ത് വരുന്ന വിവരം.
വിദേശത്ത് നടന്ന കേസിലെ പരാതി നാട്ടിലെ പൊലീസിനെക്കൊണ്ട് എടുപ്പിച്ചത് തന്നെ നേതാവ് തന്‍റെ ഭാഗത്തു നിന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്‍റെ നിരവധി അശ്ലീല വീഡിയോയും, യുവതിയോടൊത്തുള്ള സ്വകാര്യ നിമിഷങ്ങളും സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നാൽ വ്യക്തി ജീവിതവും കുടുംബജീവിതവും തകരാറിലാകുമെന്ന് ഭയന്നാണ് ഇദ്ദേഹം ആദ്യം കേസ് പണം നൽകി ഒതുക്കാൻ ശ്രമിച്ചത്. എന്നാൽ, ചിത്രം കൂടുതലായി പ്രതികളുടെ കൈവശമുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ് പണം നൽകിയ ശേഷം വീണ്ടും പരാതി നൽകി ഇവരെ അകത്താക്കിയതെന്നാണ് സൂചന.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്‌തേക്കും. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‌ത പ്രദേശങ്ങളിൽ ഇന്ന് ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. നാളെ മുതൽ മഴ കൂടുതൽ ശക്തമായേക്കും. നാളെ 11 ജില്ലകളിലും ഉത്രാടനാളിൽ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
കോമോറിൻ തീരത്തായുള്ള ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിനു കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴകനക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം.
Post A Comment: