ഇടുക്കി: കോതമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. അപകടത്തിൽപെട്ട ബസിനുള്ളിൽ നിന്നും പുറത്തെടുത്ത് കോതമംഗലം ധർണഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പത്താം മൈൽ സ്വദേശി അസീസിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: