
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പലയിടത്തും തെരുവുനായ ആക്രമണം. കോഴിക്കോട്ടും പാലക്കാട്ടും കുട്ടികളടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റു.
കോഴിക്കോട് അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നൂറാസ് (12), വൈഗ (12), താജുദീൻ (44) എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് താജുദീനു കടിയേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസുകാരനായ ജയസൂര്യക്കും നായയുടെ കടിയേറ്റു. അട്ടപ്പാടി സ്വർണപ്പെരുവൂരിലെ മൂന്നര വയസുകാരൻ ആകാശിന് മുഖത്താണ് കടിയേറ്റത്. കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയെ ആക്രമിച്ച നായ പിന്നീട് ചത്തു. കണ്ണൂർ ജേർണലിസ്റ്റ് കോളനിയിൽ താമസിക്കുന്ന എ. ദാമോദരനെയും നായ ആക്രമിച്ചു. കൊല്ലം കൊട്ടാരക്കരയിൽ പഞ്ചായത്തംഗത്തിനും തെരുവുനായയുടെ കടിയേറ്റു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: