ചെന്നൈ: ക്ലാസിലിരിക്കുമ്പോൾ പ്രസവ വേദന അനുഭവപ്പെട്ട പ്ലസ് വണ്ട വിദ്യാർഥിനി സ്‌കൂൾ ശുചിമുറിയിൽ കുഞ്ഞിനു ജൻമം നൽകി. പ്രസവത്തിനിടെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കുട്ടി ഒന്നും സംഭവിക്കാത്ത മട്ടിൽ ക്ലാസിലെത്തി പഠനം തുടർന്നു.
തമിഴ്നാട്ടിലെ ചിദംബരത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവിടുത്തെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടത് സ്‌കൂളിലെ തന്നെ ഒരു വിദ്യാർഥിനിയാണ്. കുട്ടി ഇത് പ്രിൻസിപ്പലിനെ അറിയിക്കുകയായിരുന്നു. പ്രിൻസിപ്പൽ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസ് എത്തി നടത്തിയ പരിശോധനയിൽ മരിച്ചത് നവജാത ശിശുവാണെന്ന് കണ്ടെത്തി. സ്‌കൂളിലെ ഏതോ പെൺകുട്ടിയാണോ ഇതിനു പിന്നിലെന്ന സംശയം ഉടലെടുത്തതോടെ മുഴുവൻ പെൺകുട്ടികളെയും ചോദ്യം ചെയ്‌തു. ഇതോടെയാണ് കുഞ്ഞിനു ജൻമം നൽകിയ പെൺകുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പെൺകുട്ടി സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സമീപത്തെ സ്‌കൂളിൽ പഠിക്കുന്ന 10-ാം ക്ലാസ് വിദ്യാർഥിയിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്ന് വിദ്യാർഥിനി മൊഴി നൽകി. വിവരം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. ക്ലാസിൽ ഇരുന്നപ്പോഴാണ് പ്രസവ വേദനയുണ്ടായത്. എന്നാൽ എങ്ങനെ പ്രസവിക്കണമെന്ന് അറിയില്ലായിരുന്നു.
സ്‌കൂൾ ശുചിമുറിയിലെത്തിയപ്പോൾ പ്രസവം നടന്നെന്നും കൈയിലുണ്ടായിരുന്ന പേന കൊണ്ട് പുക്കിൽ കൊടി മുറിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ചോര വാർന്ന് അവശയായ താൻ സ്വയം കുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ക്ലാസിൽ വന്ന് പഠനം തുടർന്നെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.
പരിചയക്കുറവായിരിക്കും നവജാത ശിശു മരിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഗർഭത്തിന് ഉത്തരവാദിയായ പത്താം ക്ലാസുകാരനുമായി കുട്ടി പ്രണയത്തിലായിരുന്നു. ഈ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
നവവധുവിനെ ഭർത്താവ് നിലവിളക്കിന് തലക്കടിച്ചു കൊന്നു
തിരുവനന്തപുരം: സംശയത്തെ തുടർന്ന് നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചുകൊന്നു. വർക്കലയിലാണ് സംഭവം നടന്നത്. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടോടെ ഭർതൃഗൃഹത്തിലായിരുന്നു കൊലപാതകം. വാക്കുതര്‍ക്കത്തിന് ഒടുവിൽ അനീഷ് നിഖിതയെ നിലവിളക്കിന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഭാര്യയോടുള്ള അനീഷിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്‍റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹം സയന്‍റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്ന് മാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വര്‍ക്കലയിലെ അനീഷിന്‍റെ വീട്ടില്‍ താമസം തുടങ്ങിയത്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
Post A Comment: