തിരുവനന്തപുരം: സംശയത്തെ തുടർന്ന് നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചുകൊന്നു. വർക്കലയിലാണ് സംഭവം നടന്നത്. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടോടെ ഭർതൃഗൃഹത്തിലായിരുന്നു കൊലപാതകം. വാക്കുതര്‍ക്കത്തിന് ഒടുവിൽ അനീഷ് നിഖിതയെ നിലവിളക്കിന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഭാര്യയോടുള്ള അനീഷിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് അനീഷിന്‍റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹം സയന്‍റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്ന് മാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വര്‍ക്കലയിലെ അനീഷിന്‍റെ വീട്ടില്‍ താമസം തുടങ്ങിയത്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: