www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് വൺ വിദ്യാർഥിനി അഞ്ച് മാസം ഗർഭിണി; ഉത്തരവാദി 17 കാരൻ

Share it:



പത്തനംതിട്ട: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ 16 കാരി അഞ്ച് മാസം ഗർഭിണി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 17 കാരനെ പൊലീസ് പിടികൂടി. ശനിയാഴ്ച്ചയാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. തുടർന്ന് നടന്ന പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.  

തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്തതോടെ സുഹൃത്തായ 17 കാരനുമായി ശാരീരിക ബന്ധത്തിൽഏർപ്പെട്ടതായി സമ്മതിക്കുകയായിരുന്നു. വീട്ടുകാർ ആറൻമുള പൊലീസിൽ പരാതി നൽകിയതിനുസരിച്ചാണ് 17കാരനെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയും 17 കാരനും ഒരേ സ്‌കൂളിലെ വിദ്യാർഥികളാണ്. 

2018 മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. 2019ലെ വേനലവധി സമയത്താണ് ആദ്യമായി 17 കാരൻ കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി രണ്ട് തവണ പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ, ജൂൺ മാസങ്ങൾക്കിടയിൽ പെൺകുട്ടിയെ വീടിനു സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ ഹാജരാക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേ‍യമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. 

അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. 

Share it:

Kerala

Post A Comment: