
മുംബൈ: വിരാട്- അനുഷ്‌ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോളിതാ കുഞ്ഞിന് പേര് നൽകിയെന്ന വിവരവും ദമ്പതികൾ പുറത്തു വിട്ടിരിക്കുന്നു. വാമിക എന്നാണ് ദമ്പതികൾ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
കുഞ്ഞുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് പേരും ദമ്പതികൾ വെളിപ്പെടുത്തിയത്. സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരുത തലത്തിലേക്ക് കൊണ്ടു പോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്.
ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി.. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്‌ക കുറിച്ചു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2017 ഡിസംബർ 11നായിരുന്നു ഇരുവരുടെയും വിവാഹം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: