
ന്യൂഡെൽഹി: ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 64,180കോടി രൂപയുടെ പാക്കേജാണ് ആരോഗ്യ മേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. ഇതോടൊപ്പം പുതിയ ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കോവിഡ് വാക്സിന് 35,000കോടി അനുവദിച്ചു.
2021-22 വർഷത്തെ ബജറ്റ് അവതരണമാണ് ലോക്സഭയിൽ ഇന്നുരാവിലെ ആരംഭിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി.
കാർഷിക ബില്ലിനെതിരേയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്.
രണ്ടു കോൺഗ്രസ് എംപിമാർ പാർലമെന്റിലെത്തിയത് കറുത്ത ഗൗൺ ധരിച്ചാണ്. അതേസമയം, പൂർണമായും കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.
ഇന്ത്യൻ നിർമിത ടാബ് ഉപയോഗിച്ചാണ് അവതരണം. ബജറ്റ് പ്രതിസന്ധി കാലത്തിലാണെന്ന് ധനമന്ത്രി പ്രത്യേകം ഓർമിപ്പിച്ചു.
കേരളത്തിന് 65,000 കോടിയുടെ റോഡുകൾ നിർമിക്കുന്നതിനും തുക വകയിരുത്തി. കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന് തുക അനുവദിച്ചിട്ടുണ്ട്. കേരളത്തിനും ബംഗാളിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: