
കൊച്ചി: മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന സൂപ്പർതാര ചിത്രം ദ പ്രീസ്റ്റ് മാർച്ച് നാലിന് തീയേറ്ററിലെത്തും. ലോക് ഡൗണിനു ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന സൂപ്പർതാര ചിത്രമായിരിക്കും പ്രീസ്റ്റ്. സെക്കന്‍റ് ഷോ ഇല്ലാത്തതിനാലാണ് ഒരു മാസം കൂടി റിലീസ് നീട്ടിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ഇപ്പോൾ മൂന്ന് പ്രദർശനങ്ങൾ മാത്രമാണ് തിയറ്ററിൽ നടത്തിവരുന്നത്. മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് ഹൊറർ ത്രില്ലറാണ്. ആന്‍റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്‍റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: