
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇഴജന്തുക്കൾ കയറിയിരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. പാമ്പും മറ്റും വാഹനത്തിൽ കയറി ഇരുന്നത് പലപ്പോഴും യാത്രയിലാണ് ശ്രദ്ധയിൽപ്പെടാറ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.
ഇപ്പോൾ കാറിന്‍റെ അടിയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സിഡ്‌നിയിൽ തിരക്കുള്ള റോഡിനോട് ചേർന്ന് പാർക്ക് ചെയ്‌തിരുന്ന കാറിലാണ് പാമ്പ് കയറിയത്.
പാമ്പ് കയറിയെന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പാമ്പു വിദഗ്‌ദനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് വിദഗ്‌ദൻ കാറിന്‍റെ അടിയിൽ നിന്ന് പാമ്പിനെ പുറത്തേയ്ക്ക് എടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പാമ്പിനെ പുറത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.
"Now that's wild."
— ABC News (@ABC) February 1, 2021
A snake catcher captured a red-bellied black snake from under a car parked in a suburb of Sydney, Australia, after it climbed into the fuel tank. https://t.co/34KXdbd2tQ pic.twitter.com/I2nv7VlJYH
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: