ന്യൂയോർക്ക്: അതിവേഗം സഞ്ചരിക്കുന്ന ഭീമൻ ഉൽക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി റിപ്പോർട്ട്. 4500 അടി വ്യാസമുള്ള ഉല്‍ക്ക 94000 കിലോമീറ്റര്‍ വേഗതയിലാണ് ഭൂമിയിലേയ്ക്ക് സഞ്ചരിക്കുന്നത്. നാളെ ഉൽക്ക ഭൂമിക്ക് സമീപത്തു കൂടി കടന്നുപോകുമെന്നാണ് കരുതുന്നത്.
ഇതിനെ ആശങ്കയോടെ നിരീക്ഷിക്കുകയാണ് ബഹിരാകാശ ഗവേഷകര്‍. അപകടസാധ്യതയുള്ള ഉല്‍ക്കകളുടെ പട്ടികയിലാണ് ഇതിനെ പെടുത്തിയിരിക്കുന്നതെന്ന് നാസ അറിയിച്ചിട്ടുണ്ട്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ ഒന്‍പത് മടങ്ങ് ദൂരത്തിലൂടെയാണ് ഉല്‍ക്ക കടന്നുപോകുക. 1.4 കിലോമീറ്റര്‍ വീതിയുള്ള ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്നത് ടെലിസ്‌കോപ്പിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകര്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: