www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടൊവീനോയുടെ നായികയാകാൻ ആദ്യ പ്രസാദ്

Share it:



കൊച്ചി: യുവ താരം ടൊവിനോയുടെ നായികയായി മോഡൽ ആദ്യ പ്രസാദ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിലാണ് ആദ്യ ആദ്യമായി നായികയായെത്തുന്നത്. കായംകുളം സ്വദേശിനിയായ ആദ്യ മുത്തുമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാക്കുന്നതാണ് ചിത്രം.  

കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിലൂടെയാണ് ആദ്യ ശ്രദ്ധ നേടുന്നത്. നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണിയെന്ന കഥാപാത്രമായി ആദ്യയെ തെരഞ്ഞെടുക്കുന്നത്. ടൊവീനോയെ പോലൊരു താരത്തിന്‍റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വലുതാണ്. ഒഡീഷൻ കഴിഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പ് വന്നതു മുതൽ ഏറെ എക്സൈറ്റിഡാണ്. 

മുത്തുമണിയാകാനുള്ള തയാറെടുപ്പിലാണെന്നും ആദ്യ പറയുന്നു. നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയേറ്റർ ഓഫ് ​ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് സംവിധായകൻ ജിനു വി. എബ്രഹാമാണ്.


പൃഥ്വിരാജിന്‍റെ കടുവക്ക് ശേഷം ജിനുവിന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം ​ഗീരീഷ് ഗം​ഗാധരൻ നിർവ്വഹിക്കുന്നു.കേരളത്തിലെ സിനിമാ ചിത്രീകരണത്തിനുളള കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Entertainment

Gallery

Post A Comment: