ഹൈദരാബാദ്: രോഗം വന്ന കോഴിയെ കറിവച്ചു കഴിച്ച കുടുംബത്തിലെ രണ്ട് കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. തെലുങ്കാനയിലെ മേധക് ജില്ലയിലാണ് സംഭവം. 13, 10 വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവ് ചിക്കൻ ഫാമിലെ ജീവനക്കാരനാണ്. ഫാമിനു സമീപത്തു തന്നെയാണ് ഇവർ താമസിച്ചിരുന്നത്.
തിങ്കളാഴ്ച്ച രാത്രിയിൽ അസുഖം വന്ന കോഴികളിൽ ഒന്നിനെ ഇവർ കറിവച്ചു കഴിക്കുകയായിരുന്നു. തുടർന്ന് ഉറങ്ങാൻ കിടന്ന കുട്ടികൾ പുലർച്ചെ മൂന്നോടെ വയറുവേദനയെ തുടർന്ന് നിലവിളിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ മാതാവ് ബാലാമണി (40) ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സ്ഥിതിയും ഗുരുതരമാണ്. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: