ഇടുക്കി: കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം എട്ടിനെതിരെ ഒൻപത് വോട്ടുകൾക്ക് പാസായി. ഇതോടെ പഞ്ചായത്തിലെ ഭരണം എൽ.ഡി.എഫിനു നഷ്ടമാകും. ഇന്ന് പ്രസിഡന്‍റിനെതിരെയും വ്യാഴാഴ്ച്ച വൈസ് പ്രസിഡന്‍റിന് എതിരെയുള്ള അവിശ്വാസ ചർച്ചയാണ് നടക്കുന്നത്.
എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികൾക്ക് തുല്യ കക്ഷിനിലയുള്ള പഞ്ചായത്തിൽ ബി.ഡി.ജെ.എസ്. സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്. കരുണാപുരം പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് മെമ്പര്‍മാരാണ് കഴിഞ്ഞ മാസം അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്.
പഞ്ചായത്തിൽ ആകെയുള്ള 17 അംഗങ്ങളിൽ എൽഡിഎഫ് എട്ട്, യൂഡിഎഫ് എട്ട്, ബിഡിജെഎസ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര അംഗം വിട്ടുനിന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് ഭരണം നേടിയത്.
നിലവിലുള്ള പ്രസിഡന്‍റ് വിന്‍സി വാവച്ചന്‍റെയും വൈസ് പ്രസിഡന്‍റ് കെ.ടി സാലിയുടെയും കെടുകാര്യസ്ഥതയും ഏകാധിപത്യ നടപടികളും മൂലം പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ സാധിക്കുന്നില്ലെന്ന് അവിശ്വാസപ്രമേയ നോട്ടിസിൽ പറയുന്നു.
സ്ഥിരം സമിതികളെ നോക്കുകുത്തികളാക്കി ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതായും കാണിച്ചാണ് യുഡിഎഫ് അംഗങ്ങളായ മിനി പ്രിൻസ്, റാബി സിദീഖ്, ജയ് തോമസ്, ശ്യാമള മധുസൂദനൻ, നടരാജപിള്ള, സുനിൽ പൂതകുഴിയിൽ, ശോഭനാമ്മ, ആൻസി തോമസ് എന്നിവർ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. 29 വർഷം ഇടതുപക്ഷം തുടർച്ചയായി ഭരിച്ച പഞ്ചായത്തിൽ കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് ആണ് ഭരണം നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: