www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമ്പളങ്ങി കൊലപാതകം; വയറുകീറി ആന്തരികാവയവം പുറത്തെടുത്തത് 22 കാരി

Share it:



കൊച്ചി: മധ്യവയസ്‌കനെ ചതുപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. ആസൂത്രിതമായി നടന്ന കൊലപാതകത്തിനു ചുക്കാൻ പിടിച്ചത് 22 കാരി യുവതിയാണെന്ന വിവരങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്തു വിടുന്നത്. 

കുമ്പളങ്ങിയിൽ ആന്‍റണി ലാസർ എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദ്ദേഹം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്തിയ നിലയിലായിരുന്നു. ഇതിനു നിർദേശിച്ചത് കേസിലെ മുഖ്യ പ്രതി ബിജുവിന്‍റെ ഭാര്യ രാഖിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്തന്. ബിജു ഒളിവിലാണ്.  

കൊലപാതക ശേഷം ആന്‍റണി ലാസറിന്‍റെ ആന്തരികാവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയാണ്. രാഖിയെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ബിജുവിന്‍റെ ഭാര്യ തറേപ്പറമ്പിൽ മാളു എന്ന രാഖി (22), കുമ്പളങ്ങി പുത്തൻകരി സെൽവൻ(53) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. 

നാല് വർഷം മുമ്പുണ്ടായ വഴക്കിന്‍റെ വൈരാഗ്യമായിരുന്നു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒന്‍പതിന് ആന്‍റണി ലാസറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. സഹോദരൻ ഷോളി നൽകിയ പരാതിയില്‍ പള്ളുരുത്തി പൊലീസ് കേസുമെടുത്തു. അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംപ്രതി ബിജുവിന്‍റെ വീടിന് പിന്നിലെ പാടവരമ്പില്‍ ചതുപ്പിൽ കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളില്‍ നിന്ന് മരിച്ചത് ആന്‍റണി ലാസറാണെന്ന് കുടുംബം തിരിച്ചറിഞ്ഞു. മട്ടാഞ്ചേരി എസിപി ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ പള്ളുരുത്തി സി.ഐ നടത്തിയ അന്വേഷണത്തില്‍ നാലുവര്‍ഷം മുന്‍പ് ആന്‍റണി ലാസറും സഹോദരും ചേര്‍ന്ന് സമീപവാസിയായ ബിജുവിനെ ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്ന് മനസിലായി. 

പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ കാണാതായ ദിവസം ആന്‍റണി ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വീട്ടിൽ ആന്‍റണി ലാസറുമൊന്നിച്ച് മദ്യപിച്ചശേഷം ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു. തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. നിലത്തുവീണ ആന്‍റണി ലാസറിന്‍റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി.

മര്‍ദനമേറ്റ് മരിച്ചെന്ന് ഉറപ്പായതോടെ വീടിന് പുറകിലെ പാടവരമ്പത്ത് കുഴികുത്തി മൂടി. മര്‍ദനത്തിനും, മൃതദേഹം ഒളിപ്പിക്കുന്നതിനും പ്രതികള്‍ക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. കേസിലെ മുഖ്യപ്രതി ബിജുവിനും സുഹൃത്തിനും വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Crime

Post A Comment: