കംബോഡിയ: തെരുവിലൂടെ നിർഭയം നടന്നു നീങ്ങുന്ന സിംഹത്തിന്‍റെ വീഡിയോയാണ് കംബോഡിയയിൽ നിന്നും പുറത്ത് വരുന്നത്. പ്രദേശത്തെ അതിസമ്പന്നനായ ചൈനീസ് വ്യവസായി വീട്ടിൽ വളർത്തിയിരുന്ന സിംഹം എങ്ങനെയോ പുറത്ത് കടക്കുകയായിരുന്നുവെന്നാണ് വിവരം.
പത്രപ്രവർത്തകനായ ആൻഡ്രൂ മാക്‌ഗ്രെഗർ മാർഷൽ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ആരുടെയും മേൽനോട്ടമില്ലാതെ സിംഹം കൂളായി തെരുവിൽ കറങ്ങി നടക്കുകയാണ്.
മുമ്പ് ചില ടിക് ടോക്ക് വീഡിയോകളിലും ഈ സിംഹം ശ്രദ്ധ നേടിയിരുന്നു. അന്ന് അധികാരികൾ സിംഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് സിംഹത്തെ വീണ്ടും വ്യവസായിക്ക് നൽകുകയായിരുന്നു.
Friend shot this video this morning. Is the lion loose in BKK1? #phnompenh #cambodia pic.twitter.com/mZWBjdR0XR
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: