ജൽഗാവ്: പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഒരുമിച്ചു ജീവനൊടുക്കിയ കമിതാക്കൾക്ക് മരണ ശേഷം കല്യാണം നടത്തിക്കൊടുത്ത് ബന്ധുക്കൾ. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വേറിട്ട സംഭവം നടന്നത്. 22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് തൂങ്ങി മരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
വിവാഹം നടത്തി തരണമെന്ന് ഇവർ കുടുംബങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരേ കുടുംബത്തിൽ ഉള്ളവരായത് കൊണ്ട് ബന്ധുക്കൾ വിവാഹത്തെ എതിർത്തു. ഇതോടെ ഒരുമിച്ച് മരിക്കാൻ കമിതാക്കൾ തീരുമാനിക്കുകയായിരുന്നു.
തൂങ്ങി മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കാൻ ഒരേ ശ്‌മശാനത്തിൽ കൊണ്ട് വന്നപ്പോഴാണ് ബന്ധുക്കൾ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്. വിവാഹ ചടങ്ങുകൾ നടത്തിയ ശേഷം ആണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: