സിഡ്‌നി: സ്വവർഗ വിവാഹത്തിലൂടെ ലോക ശ്രദ്ധ നേടിയ ഓസ്ട്രേലിയൻ പേസ് ബൗളർ മേഗൻ ഷൂട്ടിനും പങ്കാളിക്കും പെൺകുഞ്ഞ് പിറന്നു. തന്‍റെ സ്വവർഗ ജീവിത പങ്കാളി ജെസ് ഹോളിയോകെ പെൺകുഞ്ഞിനു ജൻമം നൽകിയ വിവരം മേഗൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചത്.
2019ലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ ആദ്യ കുഞ്ഞാണിത്. റിലീ ലൂയിസ് ഷൂട്ട് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ മാസം 17നാണ് കുഞ്ഞ് പിറന്നത്. 858 ഗ്രാമാണ് കുഞ്ഞിന്‍റെ ഭാരം. കഴിഞ്ഞ മെയ് മാസത്തിൽ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം മേഗൻ പുറത്ത് വിട്ടിരുന്നു.
ഓസ്ട്രേലിയക്കെതിരെ 65 ഏകദിനങ്ങളും 73 ട്വന്‍റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 28 കാരിയായ മേഗൻ ഷൂട്ട്. 2012ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റിൽ ഇതിനോടകം 204 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2020 ട്വന്‍റി 20 ലോകകപ്പിൽ ഓസ്ട്രേലിയ കിരീടം ചൂടിയപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകളുമായി വിജയ ശിൽപിയായതും മേഗനായിരുന്നു.
ഫൈനലിൽ ഇന്ത്യക്കെതിരെ 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രകടനമായിരുന്നു ഇവരുടേത്. നേരത്തെ, ന്യൂസീലൻഡ് ക്രിക്കറ്റിലെ സ്വവർഗ ദമ്പതികളായ ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു എന്നിവരും കുഞ്ഞു പിറന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജനുവരി 13നാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റർത്‌വൈറ്റ് ദേശീയ ടീമിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ മേഗൻ ഷൂട്ടിനും ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു ദമ്പതികൾക്കും പുറമേ സ്വവർഗ വിവാഹിതരായ വേറെയും താരങ്ങളുണ്ട്.
ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്ക് സഹതാരം മാരിസാൻ കാപ്പിനെയും ന്യൂസീലൻഡിന്‍റെ ഹീലി ജെൻസൺ ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കിനെയും സ്വവർഗ വിവാഹത്തിലൂടെ പങ്കാളിയായി സ്വീകരിച്ചിരുന്നു. ~ Rylee Louise Schutt 💕
~ 17/08/21 at 10:09pm
~ 28 Weeks 6 Days
~ 858gm pic.twitter.com/TfieNUNtDv
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: