ഉദുമ: 13 കാരിയെ അയൽവാസികളായ ഒൻപത് പേർ മാറി മാറി പീഡിപ്പിച്ച കേസിൽ ഇരയായ പെൺകുട്ടിയുടെ മാതാവും പിതാവും അറസ്റ്റിൽ. പീഡനം അറിഞ്ഞിട്ടും മറച്ചു വച്ചതിനും പീഡനത്തിനു ഒത്താശ ചെയ്‌തതിനുമാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവത്തിൽ മാതാപിതാക്കളുടെ പങ്കും പുറത്തു വന്നത്.
ജൂൺ 26ന് റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനക്കേസിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. ജൂലൈ അഞ്ചിന് കേസിൽ പ്രതികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് അഞ്ച് പേരുടെ കൂടെ അറസ്റ്റുണ്ടായത്.
പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് കേസിൽ മാതാപിതാക്കളുടെ പങ്ക് വ്യക്തമായത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടും ഇവർ വിവരം മറച്ചു വക്കാൻ ശ്രമിക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. കാസർകോട് വനിതാ സ്റ്റേഷനിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്‌താണ് അന്വേഷണം നടക്കുന്നത്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: