www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2019) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (855) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നിർത്തിയിട്ട കാറിനുള്ളിൽ പ്രണയ ലീല; കാർ മറിഞ്ഞ് കമിതാക്കൾക്ക് പരുക്ക്

Share it:



ലണ്ടൻ: പാർക്ക് ചെയ്‌ത കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയുണ്ടായ അപകടത്തിൽ കമിതാക്കൾക്ക് പരുക്ക്. ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ബ്രിട്ടണിലെ ഡെൽബിഷെയറിലാണ് കമിതാക്കളെയും കൊണ്ട് കാർ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ കമിതാക്കളെ പിന്നീട് പൊലീസ് എത്തിയാണ് രക്ഷിച്ചത്.

ഡെർബിഷെയറിലെ ആളൊഴിഞ്ഞ റോഡിലായിരുന്നു അപകടം. കുന്നിന്‍ ചെരിവിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്‍ത ടൊയോട്ട യാരിസ് കാറിലാണ് കമിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.  

എന്നാൽ ലൈംഗിക ബന്ധത്തിനിടയില്‍ അബദ്ധത്തില്‍ ഹാൻഡ് ബ്രേക്ക് തട്ടുകയായിരുന്നു. ഇതോടെ കുന്നിന്‍ മുകളില്‍ നിന്ന് കാര്‍ താഴോട്ട് ഉരുണ്ടു പോയി. കുറച്ചു ദൂരം ഇങ്ങന മുന്നോട്ടോടിയ ശേഷം വാഹനം മറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിനുള്ളിൽ നിന്നും ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 


പിന്നീട് ഡെർബിഷെയറിന്‍റെ പൊലീസ് യൂണിറ്റ് ട്വിറ്ററിൽ അപകടത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചു. ഇതോടെ മറിഞ്ഞു കിടക്കുന്ന കാറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഇടുക്കിയിൽ ജ്വല്ലറി ഉടമയെ കുത്തി പരുക്കേൽപ്പിച്ച് പണം കവർന്നു

ഇടുക്കി: സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി കുത്തി പരുക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപയുമായി കടന്നു. ഇരട്ടയാറ്റിലാണ് സംഭവം നടന്നത്. എഴുകുംവയൽ മാക്കൽ സിജോ (32) ആണ് ആക്രമിക്കപ്പെട്ടത്. ഈട്ടിത്തോപ്പ് സ്വദേശിയായ യുവാവിനെതിരെയാണ് സിജോ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. 

യുവാവ് സിജോയുമായി അടുപ്പം സ്ഥാപിച്ചശേഷം പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ആക്രമിച്ചശേഷം പണം കവരുകയായിരുന്നു. മറ്റൊരാളുടെ കൈവശമുള്ള സ്വര്‍ണം വാങ്ങാനായി 30ന് വൈകിട്ട് ഏഴോടെ പള്ളിക്കാനത്ത് എത്താനാണ് ആവശ്യപ്പെട്ടത്. 

അതുപ്രകാരം സിജോ എത്തിയപ്പോള്‍ കഴുത്തിനും കൈയിലും കുത്തി പരുക്കേല്‍പിച്ചശേഷം പണവുമായി രക്ഷപെടുകയായിരുന്നു. തങ്കമണി പൊലീസിൽ സിജോ പരാതി നൽകിയിട്ടുണ്ട്. അക്രമി രക്ഷപെട്ടശേഷം സ്വയം കാര്‍ ഓടിച്ച് സിജോ വീട്ടില്‍ എത്തിക്കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിജോയെ പിന്നീട് പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.


Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light