ഫ്ലോറിഡ: രണ്ട് വയസുകാരന്‍റെ വെടിയേറ്റ് അമ്മ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം നടന്നത്. സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് യുവതി വെടിയേറ്റ് മരിച്ചത്. കുട്ടിയുടെ കൈയിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവേരിയെ (22) പൊലീസ് അറസ്റ്റ് ചെയ്‌തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്. ഓഗസ്റ്റ് 11 നായിരുന്നു സംഭവം. സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്‍റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യർത്ഥിക്കുകയും ചെയ്‌തു.
ഈ സമയം ആവേരി പുറത്തായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപ്പാർട്ട്മെന്‍റിൽ എത്തി ലിനിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കുട്ടികൾ നടത്തിയ വെടിവയ്പ്പിൽ ഈ വർഷം മാത്രം 114 പേരാണ് യുഎസിൽ കൊല്ലപ്പെട്ടതെന്നാണ് കണക്ക്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: