മുണ്ടക്കയം: കൊക്കയാര്‍ വില്ലേജിലുണ്ടായ വൻ ഉരുൾപൊട്ടലിൽ എട്ടോളം പേരെ കാണാതായി. മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായിട്ടാണ് റിപ്പോർട്ട്. രണ്ടു വീടുകളിലുള്ള എട്ട് പേരെ കാണാതായതായിട്ടാണ് വിവരം.
അഞ്ച് കുട്ടികള്‍, രണ്ട് പുരുഷന്മാര്, ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണ്. വീടുകൾ ഇടുക്കി ജില്ലയിലാണ്.
കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: