www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഒരു ഫോണിൽ രണ്ട് വാട്‌സാപ്പ് ഉപയോഗിക്കാം

Share it:


വാട്‌സാപ്പ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തതാണ് ഇന്നത്തെ സ്ഥിതി. ബിസിനസുകളും പഠനവും എന്നു വേണ്ട എല്ലാ കാര്യങ്ങളും ഇപ്പോൾ വാട്‌സാപ്പിലൂടെയാണ് നടക്കുന്നത്.

സ്വകാര്യ ആവശ്യത്തിനും ഓഫീസ് ആവശ്യത്തിനും രണ്ട് വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരക്കാർ പലപ്പോഴും രണ്ട് ഫോൺ ഉപയോഗിക്കുകയാണ് പതിവ്. 

അതെ സമയം ഡ്യുവൽ-സിമ്മുകളുടെ ഈ കാലത്ത് ഈ ആവശ്യത്തിനായി രണ്ടു ഫോൺ വാങ്ങേണ്ട കാര്യമില്ല. ഷവോമി, സാംസങ്, വിവോ, ഓപ്പോ, വിവോ, ഹോണർ തുടങ്ങിയ പല സ്‌മാർട്ട്ഫോൺ നിർമാതാക്കളും തങ്ങളുടെ ഫോണുകളിൽ വാട്‌സാപ്പ് പോലുള്ള ആപ്പുകൾ രണ്ടു രീതിയിൽ പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. 

ഡ്യുവൽ ആപ്‌സ് അല്ലെങ്കിൽ ഡ്യുവൽ മോഡ് എന്നാണ് ഈ സംവിധാനത്തിന്‍റെ പേര്. ബ്രാൻഡ് അനുസരിച്ച് ഓരോ ഫോണുകൾക്കും ഈ സവിശേഷതയുടെ പേര് വ്യത്യസ്‌തമാണ്‌. പല സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും പിടി ഇല്ലാത്ത ഈ ഫീച്ചറിനെപ്പറ്റി അറിയാം. 

സ്‌മാർട്ട്ഫോൺ ബ്രാൻഡ് അനുസരിച്ച് ഓരോന്നിനും ഈ സംവിധാനം വ്യതമായ പേരുകളിലാണ് എന്ന് പറഞ്ഞുവല്ലോ. ഓരോ ബ്രാൻഡും ഈ സംവിധാനത്തെ പറയുന്ന പേരും ഫോണിന്റെ സെറ്റിങ്സിൽ എവിടെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നും മനസിലാക്കാം. 

സാംസങ്: ഡ്യുവൽ മെസെഞ്ചർ 

സെറ്റിങ്‌സ്-അഡ്വാൻസ് ഫീച്ചേഴ്‌സ്-ഡ്യുവൽ മെസെഞ്ചർ 

ഷവോമി: ഡ്യുവൽ ആപ്‌സ് 

സെറ്റിങ്‌സ്-ഡ്യുവൽ ആപ്‌സ് 

ഓപ്പോ: ക്ലോൺ ആപ്‌സ് 

സെറ്റിങ്‌സ്-ക്ലോൺ ആപ്‌സ് 

വിവോ: ആപ്പ് ക്ലോൺ 

സെറ്റിങ്‌സ്-ആപ്പ് ക്ലോൺ 

അസൂസ്: ട്വിൻ ആപ്‌സ് 

സെറ്റിങ്‌സ്-ട്വിൻ ആപ്‌സ് 

എങ്ങനെ രണ്ടു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം?

  • നിങ്ങളുടെ സ്മാർട്ട്ഫോണിലെ സെറ്റിങ്സിൽ ചെന്ന് ഡ്യുവൽ ആപ്ലികേഷൻ സെറ്റിങ്‌സ് ഓപ്ഷൻ തുറക്കുക. 
  • ലിസ്റ്റിൽ നിന്നും വാട്സ്ആപ്പ് തെരഞ്ഞെടുക്കുക (ഏതു ആപ്പ് വേണമെങ്കിൽ ഇങ്ങനെ ഡ്യുപ്ലിക്കേറ്റ് ചെയ്യാം).
  • ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന ഡ്യുപ്ലികേഷൻ പൂർണമാവാൻ കാത്തിരിക്കുക. 
  • തുടർന്ന് ഹോം സ്ക്രീനിലേക്ക് പോയി നിങ്ങളുടെ ആപ്ലികേഷൻ ലോഞ്ചറിൽ കാണുന്ന രണ്ടാമത്തെ വാട്‌സാപ് ലോഗോയിൽ ക്ലിക്ക് ചെയ്യുക. 
  • നിങ്ങളുടെ രണ്ടാം ഫോൺ നമ്പർ ഉപയോഗിച്ച് രണ്ടാമത്തെ വാട്‌സാപ് അക്കൗണ്ട് പ്രവർത്തിപ്പിക്കുക.       

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew

Share it:

Mostreaded

Post A Comment: