www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

മൂന്ന് ദിവസത്തെ മിനക്കേട്; 735 മുട്ടകൾ തലയിൽ; റെക്കോർഡ്

Share it:



കടയിൽ നിന്നും പത്ത് മുട്ട വാങ്ങിയാൽ ഒരെണ്ണമെങ്കിലും വീടെത്തുന്നതിനു മുന്നേ പൊട്ടിക്കുന്നവരാണ് മിക്കവരും. എന്നാൽ 735 മുട്ടകൾ പൊട്ടാതെ തലയിൽ ചുമന്ന് ഗിന്നസ് റെക്കോർഡിലെത്തിയിരിക്കുകയാണ് യുവാവ്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള ഗ്രിഗറി ഡാ സിൽവ എന്നയാളാണ് റെക്കോർഡ് നേട്ടത്തിലെത്തിയത്.  

തന്‍റെ തൊപ്പിയിലാണ് 735 മൊട്ടകൾ ഇയാൾ ഒട്ടിച്ചു വച്ചത്. മൂന്നു ദിവസത്തോളം ചിലവിട്ടാണ് മുട്ടകൾ തൊപ്പിയിൽ പിടിപ്പിച്ചത്. ചൈനയിലെ സിസി ടിവിയിലെ ജി ഡബ്ലു ആർ സ്പെഷ്യൽ ഷോയിലാണ് റെക്കോർഡ് നേട്ടത്തിനു കാരണമായ ഷോ അവതരിപ്പിച്ചത്. 

ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്‍റെ ഇൻസ്റ്റഗ്രാം പേജിലും ഗ്രിഗറിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 5.6 ലക്ഷത്തിലധികം വ്യൂസ് ലഭിച്ച വീഡിയോയിൽ 60,000ത്തിൽ അധികമാണ് ലൈക്ക്. 

ഇത്രയും മുട്ടകൾ തൊപ്പിയിൽ ഒട്ടിക്കാൻ ഗ്രിഗറി നന്നായി പാടുപെട്ടിട്ടുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരുപാട് മുട്ടകൾ പൊട്ടിച്ചിട്ടായിരിക്കും ഇത്രയും മുട്ടകൾ ഒട്ടിക്കാനായതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

എഗ് കോച്ചും സുഹൃത്തുമായ ജോയിയാണ് ഗ്രിഗറിയുടെ സഹായി. നേരത്തെ ലണ്ടനിൽ നിന്നുള്ള ജാക്ക് ഹാരീസ് എന്നയാൾ കൈയുടെ പിൻഭാഗത്ത് 18 മുട്ടകൾ ബാലൻസ് ചെയ്‌ത് ലോക റെക്കോർഡ് നേടിയിരുന്നു. ഇത് കണ്ടിട്ടാണ് ഗ്രിഗറി മുട്ട പരീക്ഷണത്തിനു തയാറായത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ട് കാലിയാക്കി; യുവാവും കാമുകിയും അറസ്റ്റിൽ

രാജ്കോട്ട്: ഇന്‍റർനെറ്റിൽ അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്നും ഒരു കോടിയോളം രൂപ പിൻവലിച്ച അക്കൗണ്ടന്‍റ് പിടിയിൽ. ഇർഫാൻ ഷെയ്‌ഖ് എന്നയാളുടെ സ്ഥാപനത്തിലെ അക്കൗണ്ടന്‍റായിരുന്ന തുഷാർ സേജ്പാൽ ആണ് പിടിയിലായത്. പിൻവലിച്ച തുകയിൽ കുറച്ച് കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ബാക്കി പോൺ വീഡിയോ കാണാനായി ചിലവാക്കുകയായിരുന്നു.

2019 നും 2020 നും ഇടയിലാണ് ഇത്രയുമധികം തുക പിൻവലിച്ചത്. അശ്ലീല വീഡിയോകൾക്ക് അടിമയായ തുഷാർ സേജ്പാൽ 16 ലക്ഷം രൂപ ഇതിനായി മാത്രം ചിലവാക്കിയിട്ടുണ്ട്. ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാൾ കാമുകിക്കും കമ്പനി അക്കൗണ്ടിൽ നിന്ന് പണം കൈമാറി. ഉത്തർപ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാർ ഓൺലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്പനി അക്കൗണ്ടിൽ നിന്നും സേജ്പാൽ പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാൾ കാമുകിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 

സേജ്പാലിന്‍റെ മേധാവിയായ ഇർഫാൻ രാജ്കോട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്‍റെ മാസ അടവുകൾ നോക്കാൻ സേജ്പാലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ മാസം നൽകേണ്ട അടവ് സേജ്പാൽ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു കോടി രൂപയാണ് ഇർഫാൻ ഷെയ്ഖിനെ കബളിപ്പിച്ച് സേജ്പാൽ കാമുകിക്കും പോൺവീഡിയോകൾക്കുമായി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടമായതറിഞ്ഞ് ഇർഫാൻ ഷെയ്ഖ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സേജ്പാൽ, കാമുകി സപ്ന, സപ്നയുടെ അമ്മ തുടങ്ങി ഏഴ് പേർക്കെതിരെയാണ് ഇർഫാൻ ഷെയ്ഖ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സേജ്പാൽ അടക്കം മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.


Share it:

Video

Post A Comment: