കൊല്ലം: വിവാഹിതയായ യുവതിയെ വീട്ടിൽ കയറി കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കിഴക്കേനടയിലാണ് സംഭവം. കൊടുവിള സ്വദേശി ജിജോ (27)യാണ് അറസ്റ്റിലായത്. യുവതിയെ പ്രതി നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്നു. യുവതിയുടെ ഭർത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിൽ പ്രകോപിതനായി ചൊവ്വാഴ്ച്ച രാത്രി കത്തിയുമായി എത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്‌നക്കാരനാണ് എന്ന് പൊലീസ് പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: