www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ജലനിരപ്പുയരുന്നു; ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട്

Share it:


ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ആദ്യ ജാഗ്രത നിർദ്ദേശമാണ് ബ്ലൂ അലർട്ട്. നിലവിൽ ജലനിരപ്പ് 2,390.86 അടിയായി. 2,403 ആണ് ഡാമിന്‍റെ സംഭരണ പരിധി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.  

2,397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കലക്റ്ററുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടണം എന്നാണ് ചട്ടം. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം. 

പ്രളയ സാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2,403 അടിയിലെത്തിക്കാൻ കേന്ദ്രജല കമ്മിഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്ന് മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. 

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കും എന്നാണ് കേന്ദ്ര ജലക്കമ്മീഷന്‍റെ കണക്കുകൂട്ടൽ. അതിനാൽ പരമാവധി സംഭരണ ശേഷിയിലെത്തുന്നത് വരെ തുറക്കേണ്ടന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടിൽ സംഭരിക്കാനാകും.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew

Share it:

Kerala

Post A Comment: