www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

പെൺകുട്ടിയെ തമിഴ്‌നാട്ടിൽ നിന്നും കടത്തികൊണ്ട് വന്ന് പീഡനം; ഇടുക്കി സ്വദേശികൾ അറസ്റ്റിൽ

Share it:



ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുകാർ അറിയാതെ കടത്തിക്കൊണ്ട് വന്ന് പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. കുമളി അണക്കര കടശിക്കടവ് സ്വദേശികളായ മദൻ (24), സുഹൃത്ത് ജോൺ പീറ്റർ എന്നിവരെയാണ് വണ്ടൻമേട് പൊലീസ് പിടികൂടിയത്. 

പെൺകുട്ടിയെ രണ്ടാമതും കടത്തിക്കൊണ്ടുവരാൻ പദ്ധതിയിട്ടപ്പോഴാണ് അറസ്റ്റ്. കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽ നിന്നും പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് മദൻ പ്രണയം നടിച്ച് വശത്താക്കിയത്. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ അറിയാതെ ഇടുക്കിയിലേക്ക് കൊണ്ടു വരികയായിരുന്നു. പെൺകുട്ടിയുമായി എത്തിയ മദനന് കടശിക്കടവിലുള്ള ബന്ധുവീട് പീഡനത്തിനായി ഒരുക്കി കൊടുത്തത് ജോൺ പീറ്ററായിരുന്നു. പീഡന ശേഷം ഇവർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്‌തിരുന്നു.  

കഴിഞ്ഞ ദിവസം വീണ്ടും പെൺകുട്ടിയെ സമാനമായി തട്ടിക്കൊണ്ടു വരാൻ മദൻ ഉത്തമപാളയത്തെത്തിയതോടെയാണ് പിടിവീഴുന്നത്. മദനനെ കൈയോടെ പിടികൂടിയ പെൺകുട്ടിയുടെ ബന്ധുക്കൾ തമിഴ്നാട് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വണ്ടൻമേട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മദനെ പിടികൂടിയപ്പോഴാണ് ജോൺ പീറ്ററും കേസിൽ ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാരാക്കി റിമാൻഡ് ചെയ്യും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കട്ടപ്പനയിൽ ഗൃഹനാഥനു നേരെ ക്രൂരമായ ആക്രമണം

ഇടുക്കി: കട്ടപ്പനയിൽ ഗൃഹനാഥനു നേരെ ക്രൂരമായ ആക്രമണം. ആക്രമണത്തെ തുടർന്ന് ചോര വാർന്ന് കിടക്കുന്ന ഗൃഹനാഥന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ. ചേമ്പളം കരിയിലക്കുളം സോമിച്ചൻ തോമസാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഇരുപതേക്കർ സ്വദേശികളായ ചോതറക്കുന്നേൽ ബിജോ(40), ബിനോ(42) എന്നിവരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു. 

കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. നേരത്തെ തന്നെ ആക്രമിച്ച സംഭവത്തിൽ സോമിച്ചൻ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നടപടിയെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ചേമ്പളം സ്വദേശി ജോയലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 28ന് ഉച്ചയ്ക്ക് ഒന്നരയോടെ ബിജോയുടെയും ബിനോയുടെയും വീട്ടിലാണ് ക്രൂരമായ ആക്രമണം നടന്നത്. പ്രതികളുടെ അമ്മയ്ക്ക് സോമിച്ചൻ പണം കടം നൽകിയിരുന്നു. ഇത് തിരികെ വാങ്ങാനെത്തിയപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് സോമിച്ചൻ പൊലീസിനു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. 

വീഡിയോ ദൃശ്യങ്ങളിൽ സോമിച്ചന്‍റെ കഴുത്തിൽ ചവുട്ടി പിടിച്ച് ക്രൂരമായി മർദിക്കുന്നത് വ്യക്തമാണ്. ചോരയിൽ കുളിച്ച് കിടക്കുന്ന ഇയാളെ വീണ്ടും വീണ്ടും മർദിക്കുന്നുമുണ്ട്. വധശ്രമത്തിനുൾപ്പെടെ കേസെടുക്കുന്ന കാര്യങ്ങൾ ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 


Share it:

Idukki

Post A Comment: