ന്യൂഡെൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം യുവാവിന്‍റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. സിംഗുവിലെ കർഷക സമര വേദിക്ക് സമീപത്തായിരുന്നു മൃതദേഹം കണ്ടത്.
ഇന്ന് പുലർച്ചെ പൊലീസിന്‍റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
കൊല്ലപ്പെട്ട യുവാവിന്‍റെ കൈ ഞെരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew
അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ട് കാലിയാക്കി; യുവാവും കാമുകിയും അറസ്റ്റിൽ
രാജ്കോട്ട്: ഇന്‍റർനെറ്റിൽ അശ്ലീല വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്നും ഒരു കോടിയോളം രൂപ പിൻവലിച്ച അക്കൗണ്ടന്‍റ് പിടിയിൽ. ഇർഫാൻ ഷെയ്‌ഖ് എന്നയാളുടെ സ്ഥാപനത്തിലെ അക്കൗണ്ടന്‍റായിരുന്ന തുഷാർ സേജ്പാൽ ആണ് പിടിയിലായത്. പിൻവലിച്ച തുകയിൽ കുറച്ച് കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ബാക്കി പോൺ വീഡിയോ കാണാനായി ചിലവാക്കുകയായിരുന്നു.
2019 നും 2020 നും ഇടയിലാണ് ഇത്രയുമധികം തുക പിൻവലിച്ചത്. അശ്ലീല വീഡിയോകൾക്ക് അടിമയായ തുഷാർ സേജ്പാൽ 16 ലക്ഷം രൂപ ഇതിനായി മാത്രം ചിലവാക്കിയിട്ടുണ്ട്. ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാൾ കാമുകിക്കും കമ്പനി അക്കൗണ്ടിൽ നിന്ന് പണം കൈമാറി. ഉത്തർപ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാർ ഓൺലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്പനി അക്കൗണ്ടിൽ നിന്നും സേജ്പാൽ പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാൾ കാമുകിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
സേജ്പാലിന്‍റെ മേധാവിയായ ഇർഫാൻ രാജ്കോട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്‍റെ മാസ അടവുകൾ നോക്കാൻ സേജ്പാലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ മാസം നൽകേണ്ട അടവ് സേജ്പാൽ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു കോടി രൂപയാണ് ഇർഫാൻ ഷെയ്ഖിനെ കബളിപ്പിച്ച് സേജ്പാൽ കാമുകിക്കും പോൺവീഡിയോകൾക്കുമായി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടമായതറിഞ്ഞ് ഇർഫാൻ ഷെയ്ഖ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സേജ്പാൽ, കാമുകി സപ്ന, സപ്നയുടെ അമ്മ തുടങ്ങി ഏഴ് പേർക്കെതിരെയാണ് ഇർഫാൻ ഷെയ്ഖ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സേജ്പാൽ അടക്കം മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
Post A Comment: