www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ‌

covid
Share it:


ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ ഒരു ദിവസം മാത്രം 90,928 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 19,206 പേർ രോഗമുക്തി നേടി. 325 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 

ടിപിആർ നിരക്ക് കുത്തനെ ഉയർന്ന് 6.43 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 2,85,401 ആയി. ഇത് വരെ 3,43,41,009 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. മരിച്ചവരുടെ എണ്ണം 4,82,876 ആയി. 148.67 ലക്ഷം പേർക്ക് ഇത് വരെ വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  

രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ. 767 പേർക്കാണ് വൈറസ് ബാധ. ഡെൽഹി 465 രാജസ്ഥാൻ 236, കേരളം 234, കർണാടക 226, ഗുജറാത്ത് 204, തമിഴ്‌നാട് 121, തെലങ്കാന 94, ഹരിയാന 71, ഒഡീഷ 60 എന്നിവിടങ്ങളിലാണ് അൻപതിലധികം രോഗികൾ ഉള്ളത്.

മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ. ഇരുപത്തിനാല് മണിക്കൂറിനിടെ 26,358 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 87,505 ആയി. 5,331 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 797 ആയി. സംസ്ഥാനത്ത് കോവിഡ്- ഒമിക്രോൺ ബാധിതർ ഏറ്റവും കൂടുതൽ മുംബൈയിലാണ്. 

മുംബൈയിൽ മാത്രം ഇന്ന് 15,166 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിൽ ഇന്നലെ 14,022 പേർക്കാണ് കോവിഡ് ബാധിച്ചത്. 17 പേർ മരിച്ചു. 6,438 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 33,042 ആയി. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ബംഗാളിലാണ്. 

ഡൽഹിയിൽ ഇന്നലെ 10,665 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിപിആർ നിരക്ക് 11.88 ആയി. എട്ട് പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. സജീവ കേസുകൾ 23,307 ആണ്. കർണാടകയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 4,246 പേർക്കാണ് വൈറസ് ബാധ. 2 പേർ മരിച്ചു. 362 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 17,414 പേരാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

Share it:

National

Post A Comment: