മലപ്പുറം: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി അഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42), മകൾ അജ് വ മർവ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
താനൂർ-തിരൂർ റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു ദാരുണ സംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മദ്രാസ് മെയിൽ ഇടിക്കുകയായിരുന്നു. അസീസ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. അജ് വയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: