www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1934) Idukki (1866) Mostreaded (1617) Crime (1463) National (1234) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കുട്ടിക്കാനത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മൂക്കു കുത്തി

Share it:



ഇടുക്കി: ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മൂക്കു കുത്തി മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന യുവതിയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കുട്ടിക്കാനം- പീരുമേട് റോഡിൽ പൈൻകാടിനു സമീപം ശനിയാഴ്ച്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. 

പീരുമേട് താലൂക്ക് ആശുപത്രി ജീവനക്കാരി മെലനും മകളുമാണ് കാറിലുണ്ടായിരുന്നത്. മെലനാണ് കാർ ഓടിച്ചിരുന്നത്. കുട്ടിക്കാനം ഭാഗത്തു നിന്നും പീരുമേട്ടിലേക്ക് വരികയായിരുന്നു ഇരുവരും.  

ഇതിനിടെ ബസിനു സൈഡ് കൊടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. കാർ മൂക്കു കുത്തി കുഴിയിലേക്ക് വീണു. പരുക്കേറ്റ യുവതിയെയും കുട്ടിയെയും താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പ്രതിദിന കോവിഡ് കേസുകളിൽ 21 ശതമാനം വർധന

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. 24 മണിക്കൂറിനിടെ 129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്‍റീന്‍ നിർബന്ധമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികൾക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്. 

ഓക്സിജന്‍ പ്ലാന്‍റുകള്‍ സിലിണ്ടറുകള്‍, വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുകയും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം  നിര്‍ദേശിച്ചു.


Share it:

Idukki

Post A Comment: