www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 29 കാരൻ അറസ്റ്റിൽ

Share it:



കാഞ്ഞങ്ങാട്: വഴിചോദിക്കാനെന്ന പേരിൽ സ്‌കൂൾ വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തിയ 29 കാരൻ അറസ്റ്റിൽ. രാവണീശ്വരം സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ സ്‌കൂൾ വിട്ട് വരികയായിരുന്നു വിദ്യാർഥിനി.

മുതിയാക്കലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാജേന്ദ്രൻ വിദ്യാർഥിനിയെ സമീപിക്കുകയും വഴി ചോദിക്കുകയും ചെയ്‌തു. വിദ്യാർഥിനി വഴി പറഞ്ഞു കൊടുക്കുമ്പോൾ വസ്ത്രം അഴിച്ച് ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.  

ഭയന്നുപോയ വിദ്യാർഥിനി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. പിന്നീട് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി. ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. 

പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്റ്റർ യു.പി. വിപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

കിങ് ജോങ് ഉന്നിനെതിരെ ചുവരിൽ പച്ചത്തെറി 

ഭരണകൂടത്തെ എതിർക്കുന്നവന്‍റെ തല അറുത്തു കളയുന്ന നാടാണ് ഉത്തരകൊറിയ എന്ന് എല്ലാവർക്കും അറിയാം. ഏകാധിപതിയായ കിങ് ജോങ് ഉന്നിനെതിരെ ശബ്‌ദിക്കാൻ പോലും രാജ്യത്തുള്ളവർക്ക് ഭയമാണ്. വിദേശ ചലചിത്രം കണ്ടതിനു വരെ തലയറുത്ത നാട്ടിൽ ഇപ്പോൾ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. ഭരണാധികാരിയായ കിങ് ജോങ് ഉന്നിനെതിരെ ചുവരിൽ പച്ചത്തെറി എഴുതിയിരിക്കുകയാണ് അജ്‌ഞാതൻ. 

ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്‍റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവം അത്ര നിസാരമായി കാണാൻ ഭരണകൂടം തയാറല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയന്‍ അധികാരികള്‍. ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 

കിങ്‌ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു. എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. 

ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഒപ്പം പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും കൈയക്ഷരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം നാട്ടുകാരുടെ പ്രവൃത്തികളെ സംബന്ധിച്ച് അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. 

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയേത്തുടര്‍ന്ന് ചൈനയുമായുള്ള അതിര്‍ത്തി അടച്ചതും കടുത്ത ക്ഷാമം രൂക്ഷമാക്കിയ സമയത്താണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.


Share it:

Crime

Post A Comment: