ഇടുക്കി: ബ്രേക്ക് നഷ്‌ടമായ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കണ്ടത്തിലേക്ക് ഡാം സൈറ്റിലെ കണ്ടത്തിലേക്ക് പാഞ്ഞിറങ്ങി. മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു. ആരുടെയും നില ഗുരതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബസാണ് നാലുമുക്ക് റോഡിൽ അപകടത്തിൽപെട്ടത്.
വൈകിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസ് ബ്രേക്ക് നഷ്‌ടമായി ഡാം സൈറ്റിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കണ്ടത്തിൽ വീലുകൾ പുതഞ്ഞതിനാൽ വാഹനം അധികം നീങ്ങിയില്ല. ബസ് മറിയാതിരുന്നതിനാൽ വലിയ അപകടമാണ് വഴിമാറിയത്. അപകട സമയത്ത് 12 ഓളം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
അതേസമയം സ്‌കൂൾ ബസിന്‍റെ ബ്രേക്ക് നഷ്‌ടമായത് ഗുരുതര വീഴ്ച്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഓരോ വർഷവും വിശദമായ പരിശോധനകൾക്ക് ശേഷമാണ് സ്‌കൂൾ ബസുകൾക്ക് ആർ.ടി.ഒ അംഗീകാരം കൊടുക്കുന്നത്. ബസ് ഓടിച്ചു നോക്കി തൃപ്‌തിപെടണമെന്നതടക്കമുള്ള ചട്ടങ്ങൾ നിലനിൽക്കെ കർശനമായ പരിശോധനകൾ നടത്താറുണ്ട്. ഇത്തരത്തിൽ പരിശോധന നടത്തിയ ബസിന്‍റെ ബ്രേക്ക് നഷ്‌ടമായത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം
കാഞ്ഞങ്ങാട്: വഴിചോദിക്കാനെന്ന പേരിൽ സ്‌കൂൾ വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തിയ 29 കാരൻ അറസ്റ്റിൽ. രാവണീശ്വരം സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ സ്‌കൂൾ വിട്ട് വരികയായിരുന്നു വിദ്യാർഥിനി.
മുതിയാക്കലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാജേന്ദ്രൻ വിദ്യാർഥിനിയെ സമീപിക്കുകയും വഴി ചോദിക്കുകയും ചെയ്‌തു. വിദ്യാർഥിനി വഴി പറഞ്ഞു കൊടുക്കുമ്പോൾ വസ്ത്രം അഴിച്ച് ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
ഭയന്നുപോയ വിദ്യാർഥിനി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. പിന്നീട് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി. ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്റ്റർ യു.പി. വിപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: