www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മയുടെ മൃതദേഹം വീപ്പയിലാക്കി വീട്ടിൽ സൂക്ഷിച്ച് മകൻ

Share it:



ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹം വീപ്പയിലിട്ട് സൂക്ഷിച്ച് മകൻ. ചെന്നൈയിലെ നീലാങ്കരയിലാണ് സംഭവം നടന്നത്. ഷെൺബഗ (86)ത്തിന്‍റെ മൃതദേഹമാണ് മകൻ സുരേഷ് അടക്കം ചെയ്യാതെ വീപ്പയിൽ സൂക്ഷിച്ചത്. വീപ്പയുടെ ഇരുഭാഗവും സിമന്‍റിട്ട് അടച്ചാണ് മൃതദേഹം വീട്ടിൽവച്ചത്.  

മരിച്ചാലും അമ്മ ഒപ്പം വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഇങ്ങനെ ചെയ്‌തതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. ഇയാളുടെ കിടപ്പുമുറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. വെള്ളം കൊണ്ടുവരാനായി ഉപയോഗിച്ചിരുന്ന വീപ്പക്കുള്ളിലാണ് മൃതദേഹം സൂക്ഷിച്ചത്. സുരേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർക്കൊപ്പമാണ് താമസം. ഒരാഴ്ച്ചയായി ഷെൺബഗത്തെ വീട്ടിൽ കാണാതായപ്പോൾ അയൽവാസികൾ അന്വേഷിച്ചിരുന്നു. 

അമ്മ ഉറങ്ങുകയാണെന്നാണ് ഈ സമയത്ത് ഇയാൾ പറഞ്ഞിരുന്നത്. അതിനിടയിലാണ് സഹോദരൻ ബാബു അമ്മയെ കാണാൻ എത്തിയത്. ബാബുവിനെ സുരേഷ് വീട്ടിൽ കയറ്റി വിടാതെ വന്നതോടെ ഇവർ തമ്മിൽ വഴക്കായി. ഇതോടെയാണ് അമ്മ മരിച്ചെന്നും വീപ്പയിൽ അടക്കം ചെയ്‌തെന്നും സുരേഷ് വെളിപ്പെടുത്തുന്നത്. 

തുടർന്ന് ബാബു വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീപ്പ കണ്ടെത്തി. സിമന്‍റ് ഇട്ടതിനാൽ വീപ്പ തുറക്കാൻ സാധിച്ചില്ല. നിലവിൽ വീപ്പ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

മൂന്ന് ദിവസം കൂടി മഴ തുടരും 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനു മുകളിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപം കൊണ്ടിട്ടുണ്ട്. 

ഇവയുടെ രണ്ടിന്‍റെയും സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത മൂന്നു ദിവസം വ്യാപകമായി മഴ ലഭിക്കുമെന്നാണ് കരുതുന്നത്. 

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. 19 വരെ കേരള- ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 

Share it:

National

Post A Comment: