www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1924) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (42) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ ഇടവിട്ട് തീവ്ര മഴ; ഭീതിയോടെ ആളുകൾ

Share it:



ഇടുക്കി: പത്ത് ദിവസത്തോളമായി തോരാതെ പെയ്യുന്ന മഴ ഇന്നലെയോടെ അതി തീവ്രമായതോടെ ഭീതിയിൽ ഇടുക്കി ജില്ല. ഇന്നലെ വൈകിട്ടോടെയാണ് ജില്ലയിൽ മഴ അതിശക്തമായി മാറിയത്. ഹൈറേഞ്ച് മേഖലയിലാണ് ഇടവിട്ട് തീവ്ര മഴ പെയ്യുന്നത്. പലയിടത്തും അതിശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. വലിയ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായ മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. 

മലഞ്ചെരുവുകളിലും മറ്റും താമസിക്കുന്നവർ ഭീതിയോടെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. തോട്ടം മേഖലയിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഇടിഞ്ഞു പൊളിയാറായ ലയങ്ങൾക്കുള്ളിൽ താമസിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോലും പോകാൻ കഴിയാതെ വീടുകളിൽ തങ്ങുകയാണ്. 

നെടുങ്കണ്ടം മേഖലയിൽ രാത്രി മുതൽ അതിശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ചെറുതോണി, കട്ടപ്പന, തങ്കമണി, ഉപ്പുതറ മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. പീരുമേട് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. മൂന്നാർ മേഖലയിലും മഴ ശക്തമാണ്. 

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പെരിയാർ അടക്കമുള്ള നദികളും നിറഞ്ഞു കവിഞ്ഞു. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment: