ഉദുമ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോഡ് ജില്ലയിലെ അംഗൻവാടികൾക്കും എല്ലാ സ്‌കൂളുകൾക്കും നാളെ (ജൂലൈ 11) ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. കോളെജുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാല് ജില്ലകളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകി.
തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയുമാണ് കാലവർഷ കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: