ദുബൈ: ഷോപ്പിങ്ങിനിടെ അമ്മ കാറിലിരുത്തി പോയ രണ്ട് വയസുകാരൻ വാഹനത്തിനുള്ളിൽ കുടുങ്ങി. യുഎഇയിലാണ് സംഭവം. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി അമ്മ കടയിൽ സാധനം വാങ്ങാൻ പോയി മടങ്ങിയെത്തിയപ്പോൾ ഡോർ തുറക്കാൻ കഴിയാതെ വരികയായിരുന്നു. പരിഭ്രാന്തയായ അമ്മ ഒടുവില്‍ പൊലീസ് സഹായം തേടി.
കാറിനുള്ളില്‍ ചൈന്‍ഡ് സീറ്റിലായിരുന്നു കുട്ടിയെ ഇരുത്തിയിരുന്നത്. താക്കോല്‍ വാഹനത്തിനുള്ളില്‍ വെച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഡോര്‍ ലോക്ക് ആവുകയായിരുന്നുവെന്നാണ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചത്. കാറിനുള്ളില്‍ കുട്ടി മാത്രമായിരുന്നു.
കാര്‍ തുറക്കാനാവാതെ വന്നതോടെ കുട്ടി അപകടത്തിലാണെന്ന് അമ്മ മനസിലാക്കി. പരിഭ്രാന്തരായ ഇവര്‍ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
പൊലീസിലെ സാങ്കേതിക വിദഗ്ധന്‍ ഉടന്‍ തന്നെ ഡോര്‍ തുറന്ന് കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. രക്ഷപ്പെടുത്താന്‍ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ സ്ഥിതി മോശമാകുമായിരുന്നുവെന്നും കാറിനുള്ളില്‍ കുട്ടി അകപ്പെട്ട് പോയിരുന്നെങ്കില്‍ ശ്വാസതടസം നേരിട്ട് ഒരുപക്ഷേ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഇടുക്കിയിൽ പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു
ഇടുക്കി: ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഇടുക്കി മാങ്കുളത്താണ് സംഭവം നടന്നത്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് രാവിലെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോൾ റോഡരികിൽ കിടന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.
പൊടുന്നനെ സ്വയ രക്ഷാർഥം ഗോപാലൻ കൈയിലുണ്ടായിരുന്ന വാക്കത്തി വീശി. വാക്കത്തി കൊണ്ട് പരുക്കേറ്റ പുലി ചത്തു വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഗോപാലനും പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. രണ്ട് ആടുകളെയും കോഴിയെയും തിന്ന പുലിയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഭീതി നിലനിന്നിരുന്നു.
Post A Comment: