www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1816) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെരുമ്പാമ്പിന് കിട്ടിയത് വ്യത്യസ്‌ത ഇര; കാഴ്ച്ച കാണാൻ ഗ്രാമം മുഴുവൻ

Share it:

python-swallows-jackal


പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്ന വീഡിയോയിൽ ഒരു പ്രത്യേകതയുണ്ട്. ഒരു കുറുക്കനെ മുഴുവനായി പെരുമ്പാമ്പ് വിഴുങ്ങുന്നതാണ് വീഡിയോയിലെ രംഗം. 

കാട്ടില്‍ നിന്ന് ജനവാസമേഖലയിലേക്ക് എത്തിയ പെരുമ്പാമ്പ് ഒരു കുറുക്കനെ വിഴുങ്ങുന്നതാണ് രംഗം. കാഴ്‌ച്ച കണ്ട് ആളുകള്‍ കൂട്ടം കൂടിയതോടെ പെരുമ്പാമ്പ് അരക്ഷിതനാവുകയു ചെയ്തു. ഗ്രാമത്തിലെ മുഴുവൻ പേരും ഇവിടെ തടിച്ചുകൂടിയതോടെ വനം വകുപ്പില്‍ നിന്നും സംഘമെത്തി.  

ഇതിനിടെ അരക്ഷിതനായ പെരുമ്പാമ്പ് വിഴുങ്ങിയ കുറുക്കനെ തിരിച്ച് തന്നെ ഛര്‍ദ്ദിച്ചു. അപ്പോഴേക്കും ഇത് ചത്തിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സംഘം ഏറെ ശ്രമപ്പെട്ട് പാമ്പിനെ പിടികൂടി. വൈകാതെ തന്നെ ഇതിനെ തൊട്ടടുത്തുള്ള വനമേഖലയിലേക്ക് വിടുകയും ചെയ്തു. 

സംഭവം കണ്ടുനിന്നവരില്‍ ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേര്‍ കാണുകയും നിരവധി പേര്‍ ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ഇടുക്കിയിൽ പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു 

ഇടുക്കി: ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഇടുക്കി മാങ്കുളത്താണ് സംഭവം നടന്നത്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് രാവിലെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോൾ റോഡരികിൽ കിടന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു. 

പൊടുന്നനെ സ്വയ രക്ഷാർഥം ഗോപാലൻ കൈയിലുണ്ടായിരുന്ന വാക്കത്തി വീശി. വാക്കത്തി കൊണ്ട് പരുക്കേറ്റ പുലി ചത്തു വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഗോപാലനും പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. രണ്ട് ആടുകളെയും കോഴിയെയും തിന്ന പുലിയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഭീതി നിലനിന്നിരുന്നു. 


Share it:

Video

Post A Comment: