ലക്‌നൗ: ഫോളോവേഴ്സിനെ കൂട്ടാൻ ഭാര്യയുടെ കുളിസീൻ ഫെയ്‌സ് ബുക്കിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. സന്ദീപ് എന്ന യുവാവാണ് തന്‍റെ ഫോളോവേസ് കുറഞ്ഞുപോയെന്ന കാരണത്താൽ ഭാര്യയുടെ കുളിമുറി ദൃശ്യം ഫെയ്‌സ് ബുക്കിൽ പങ്കുവച്ചത്.
സംഭവത്തിൽ ഭാര്യ നൽകിയ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ കോളിനിടെയാണ് ഇയാൾ ഭാര്യയുടെ കുളിമുറി ദൃശ്യം പകർത്തിയത്. പിന്നീ്ട് ഈ വീഡിയോ ഫെയ്‌സ് ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഫെയ്‌സ് ബുക്കിൽ സജീവമായിരുന്ന സന്ദീപ് വൈറലാകാൻ ഓരോ കാര്യങ്ങൾ ചെയ്യുന്നത് പതിവായിരുന്നു. എന്നാൽ എന്ത് ചെയ്‌തിട്ടും ഫോളോവേഴ്‌സിന്‍റെ എണ്ണം കൂടാത്തത് യുവാവിനെ നിരാശനാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതോടെ എങ്ങിനെയും ഫോളോവേഴ്‌സിന്‍റെ എണ്ണം കൂട്ടണം എന്ന ചിന്തയിലാണ് ഭാര്യയുടെ കുളിമുറി ദൃശ്യം ഇയാള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വിവാഹ സമയത്ത് നടത്തിയ ഒരു വീഡിയോ കോൾ ദൃശ്യമാണ് ഇതിനായി സന്ദീപ് ഉപയോഗിച്ചത്. ഈ സമയത്ത് ഭാര്യ നാട്ടിലും സന്ദീപ് ഡെൽഹിയിലുമായിരുന്നു. ഒരിക്കൽ വീഡിയോ കോൾ ചെയ്യുന്നതിനിടെ ഭാര്യ കുളിക്കുകയായിരുന്നു. ഈ ദൃശ്യം ഇയാൾ മൊബൈലിൽ റെക്കോർഡ് ചെയ്‌ത് സൂക്ഷിച്ചിരുന്നു. ഇതാണ് പിന്നീട് ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്.
അതേസമയം വീഡിയോ കോൾ ദൃശ്യം ഭർത്താവ് റെക്കോർഡ് ചെയ്‌തത് യുവതി അറിഞ്ഞിരുന്നില്ല. ഫെയ്‌സ് ബുക്കിൽ വീഡിയോ നിരവധി പേർ കണ്ടതോടെയാണ് ഭാര്യയും ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ വീഡിയോ ഡിലീറ്റാക്കാൻ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് ഇതിനു കൂട്ടാക്കിയില്ല. വീഡിയോ വൈറലായതോടെ സന്ദീപ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഭാര്യ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ സന്ദീപ് വീഡിയോ ഡിലീറ്റ് ചെയ്‌തു, കേസാകുമെന്ന് ഉറപ്പായതോടെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ നിരവധി ആളുകള്‍ കണ്ടതായും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റണ്‍വിജയ് സിങ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഇടുക്കിയിൽ പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു
ഇടുക്കി: ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഇടുക്കി മാങ്കുളത്താണ് സംഭവം നടന്നത്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് രാവിലെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോൾ റോഡരികിൽ കിടന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.
പൊടുന്നനെ സ്വയ രക്ഷാർഥം ഗോപാലൻ കൈയിലുണ്ടായിരുന്ന വാക്കത്തി വീശി. വാക്കത്തി കൊണ്ട് പരുക്കേറ്റ പുലി ചത്തു വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഗോപാലനും പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. രണ്ട് ആടുകളെയും കോഴിയെയും തിന്ന പുലിയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഭീതി നിലനിന്നിരുന്നു.
Post A Comment: