ഇടുക്കി: ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഇടുക്കി മാങ്കുളത്താണ് സംഭവം നടന്നത്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് രാവിലെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോൾ റോഡരികിൽ കിടന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.
പൊടുന്നനെ സ്വയ രക്ഷാർഥം ഗോപാലൻ കൈയിലുണ്ടായിരുന്ന വാക്കത്തി വീശി. വാക്കത്തി കൊണ്ട് പരുക്കേറ്റ പുലി ചത്തു വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഗോപാലനും പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. രണ്ട് ആടുകളെയും കോഴിയെയും തിന്ന പുലിയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഭീതി നിലനിന്നിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: