www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1818) Idukki (1768) Mostreaded (1616) Crime (1380) National (1201) Entertainment (830) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (25) Sex (24) auto (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിതാവ് ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു; മൂന്നു വയസുകാരന് ദാരുണാന്ത്യം

Share it:



ആലപ്പുഴ: മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവെ പിതാവ് ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപെട്ട് മൂന്നു വയസുകാരൻ മരിച്ചു. പുന്നപ്ര പറവൂർ കൊല്ലാപറമ്പിൽ ലാൻസന്‍റെയും ലിജിയയുടെയും മകൻ ലിയാനാണ് മരിച്ചത്. ആലപ്പുഴ ബൈപ്പാസിലായിരുന്നു അപകടം. 

ലാൻസനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാളുടെ കാലുകൾക്ക് ഒടിവുണ്ടായിട്ടുണ്ട്. അപകടത്തിൽ ലിജിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. 

പൂങ്കാവിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ജീവിക്കുന്നത് തന്നെ സെക്‌സിനു വേണ്ടി; മഡോണ

ന്യൂയോർക്ക്: പോപ് ഗായിക മഡോണയുടെ റീമിക്‌സ് കളക്ഷനായ ഫൈനലി ഇനഫ് ലവ്; 50 നമ്പര്‍ വണ്‍സ് വീഡിയോ ലോക വ്യാപകമായി തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സ്വകാര്യ ജീവിതത്തെ കുറിച്ചടക്കം താരം മറുപടി നൽകിയ വീഡിയോ അഭിമുഖം സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. വ്യത്യസ്തമായ മറുപടികളാണ് അഭിമുഖ വീഡിയോ ശ്രദ്ധിക്കപ്പെടാൻ കാരണമായിരിക്കുന്നത്.

ലോക പ്രശ‌സ്‌ത പോപ് ഗായികയായ മഡോണയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതീവ ഗ്ലാമർ വേഷത്തിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ഇവരുടെ രീതിയാണ്. 64 വയസ് പിന്നിട്ട താരത്തിന് ഇപ്പോഴും ലൈംഗികതയോട് അടങ്ങാത്ത ആവേശമാണെന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.

താരത്തിന്‍റെ തന്നെ ഫാം ഹൗസില്ലാണ് അഭിമുഖ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആരാധകരുടെ 50 ചോദ്യങ്ങൾക്കാണ് താരം മറുപടി പറയുന്നത്. ഗ്ലാമർ വേഷത്തിലാണ് താരം ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. 

തന്‍റെ ഇപ്പോഴത്തെ ഒബ്സഷന്‍ സെക്സ് ആണെന്നാണ് മഡോണ ചോദ്യത്തിനു മറുപടിയായി പറയുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉന്നയിച്ചത്. ഫൈനലി ഇനഫ് ടോക്; 50 ക്വസ്റ്റിയന്‍സ് വിത്ത് മഡോണ എന്ന തലക്കെട്ടിലാണ് വിഡിയോ.

കൂടുതല്‍ ചോദ്യങ്ങള്‍ക്കും സെക്‌സ് എന്ന ഉത്തരമാണ് മഡോണ നല്‍കിയത്. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് സെക്‌സ് എന്നായിരുന്നു മഡോണുടെ ഉത്തരം.

ഏറ്റവും കുറ്റബോധമുണ്ടാക്കുന്ന ആനന്ദം എന്താണെന്നും കരിയറിന്‍റെ വിജയത്തിനുള്ള കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്കെല്ലാം സെക്‌സ് എന്നാണ് മഡോണ മറുപടി പറഞ്ഞത്.

ഇനിയുള്ള ജീവിതത്തില്‍ ഉപയോഗിക്കാനുള്ള ഒരു ഫാഷന്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിലുള്ള തന്‍റെ വൈബ്രേറ്റര്‍ നെക്ലസ് എന്നാണ് താരം പറഞ്ഞത്. തന്‍റെ രണ്ടു വിവാഹങ്ങളിലാണ് ജീവിതത്തില്‍ കുറ്റബോധമുള്ളത് എന്നാണ് മഡോണയുടെ വാക്കുകള്‍. 1985 ല്‍ ഷോണ്‍ പെന്നിനെയാണ് മഡോണ ആദ്യമായി വിവാഹം ചെയ്തത്. 1989ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് 2000ല്‍ ഗയ് റിച്ചിയെ വിവാഹം ചെയ്തു. എട്ട് വര്‍ഷമാണ് ഈ ബന്ധം നീണ്ടു നിന്നത്.

വളരെ രസകരമായ നിരവധി ഉത്തരങ്ങളും താരം നല്‍കുന്നുണ്ട്. ഗായിക ആയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് സ്‌കൂള്‍ ടീച്ചര്‍ എന്നാണ് മറുപടി പറഞ്ഞത്.

Share it:

Kerala

Post A Comment: