തൃശൂർ: സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. കാസർകോട്, തൃശൂർ ജില്ലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. കാസർകോട് മാന്യയിലുണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. 150 ഓളം മരങ്ങൾ കടപുഴകി. ഉദയകുമാര് ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, സുബ്ബയ്യ നായ്ക്ക് എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങൾ ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.
മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
തൃശൂരില്‍ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റില്‍ വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ചുഴലിക്കറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു. വീടുകളുടെ റൂഫിങ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്‍റെ മുന്‍വശത്തുള്ള വന്‍ ആല്‍മരം കടപുഴകി. കൃഷി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഒരു മരണം
ഇടുക്കി: കോതമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. അപകടത്തിൽപെട്ട ബസിനുള്ളിൽ നിന്നും പുറത്തെടുത്ത് കോതമംഗലം ധർണഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പത്താം മൈൽ സ്വദേശി അസീസിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി.
Post A Comment: